സി.പി.ഐ നേതാവിന്റെ സ്വത്ത് : നിയമ നടപടിക്ക് യൂത്ത് കോൺഗ്രസ്

Friday 06 January 2023 12:55 AM IST

പത്തനംതിട്ട : നിയമ വ്യവസ്ഥകളെ കാറ്റിൽ പറത്തി ഭരണപക്ഷത്തെ ചിലർ നടത്തുന്ന സ്വത്ത് സമ്പാദനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയനെതിരെ ഉയർന്നു വന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. മൃഗ സംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ ജില്ലയിലെ നേതാവ് ആറ് കോടിയോളം രൂപയുടെ അഴിമതിക്കാണ് നേതൃത്വം നൽകിയത്. പാർട്ടി അന്വേഷണം അല്ല ഇതിന് പരിഹാരമെന്നും, വിജിലൻസ് ഉൾപ്പെടെയുള്ള സമഗ്ര അന്വേഷണത്തിന് ധാർമ്മികത ഉണ്ടെങ്കിൽ സി.പി.ഐ നേതൃത്വം തയ്യാറാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. വിജിലൻസ്, ലോകയുക്ത ഉൾപ്പെടെയുള്ള സമഗ്ര അന്വേഷണത്തിന് പരാതിയുമായി യൂത്ത് കോൺഗ്രസ് മുന്നിട്ട് ഇറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ വ്യക്തമാക്കി.