ചാൻസലർ പദവി വെട്ടുന്ന ബിൽ രാഷ്ട്രപതിക്ക്

Friday 06 January 2023 12:00 AM IST

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി പകരം അക്കാഡമിക് വിദഗ്ദ്ധരെ നിയമിക്കാനുള്ള രണ്ട് സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ ഒഴികെയുള്ള ബില്ലുകൾക്ക് അംഗീകാരം നൽകി ഗവർണർ. ഇവ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ഒരു പൊതുപരിപാടിയിൽ മാദ്ധ്യമപ്രവർത്തകരോട് സൂചിപ്പിച്ചു. ഈ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ‌

നിയമസഭ പാസാക്കിയ 17ബില്ലുകളിൽ 14എണ്ണത്തിലും ഗവർണർ ഒപ്പിട്ടു. മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, അടച്ചിട്ടിരിക്കുന്ന കശുഅണ്ടി ഫാക്ടറികൾ സർക്കാരിന് ഏറ്റെടുക്കുന്നതിനായുള്ള ഭേദഗതി ബിൽ എന്നിവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാവാനിടയുള്ളതിനാൽ ഇവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന് നിയമ വകുപ്പ് ശുപാർശ ചെയ്തിരുന്നു.

ഒപ്പ് വച്ച

ബില്ലുകൾ

■ വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുള്ള പൊതുവിൽപന നികുതി (ഭേദ​ഗതി).

■നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ഭേദഗതി

■ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവും

■പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി

■ വെറ്ററിനറി സർവകലാശാലാ നിയമ ഭേദഗതി

■ആധാരമെഴുത്തുകാരുടെയും വെൻഡർമാരുടെയും ക്ഷേമനിധിയിൽ അംഗത്വം നഷ്ടമായവർക്ക് പുന:സ്ഥാപിക്കൽ

■തോട്ടം നികുതി പിൻവലിക്കൽ

■ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിക്കൽ

■ഖാദി ബോർഡ് നിയമ ഭേദഗതി

■ പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി

■കാലഹരണപ്പെട്ട കർഷക കടാശ്വാസ ന, കാർഷികാദായ നികുതി നിയമം റദ്ദാക്കൽ

ഒപ്പിടാത്തവ

■മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി

■ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി

■വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി,

■പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ)റദ്ദാക്കൽ

ലോകായുക്ത ഭേദഗതി ബിൽ നിയമവിരുദ്ധവും ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയും, സ്വന്തം കേസിൽ സ്വന്തമായി വിധി പറയാൻ പര്യാപ്തവുമാണെന്നാണ്

ഗവർണറുടെ വിലയിരുത്തൽ. വി.സി നിയമന ഭേദഗതി നിയമമായാൽ, സർക്കാർ പറയുന്നവരെ വി.സിയാക്കേണ്ടി വരും.

​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​ഫെ​ബ്രു.​ ​മൂ​ന്നി​ന് ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​ ​സ​ഭാ സ​മ്മേ​ള​നം​ 23​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​തി​ന​ഞ്ചാം​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യു​ടെ​ ​എ​ട്ടാം​ ​സ​മ്മേ​ള​നം​ ​ഈ​ ​മാ​സം​ 23​ന് ​ഗ​വ​ർ​ണ​റു​ടെ​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​ ​ആ​രം​ഭി​ക്കാ​ൻ​ ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ഫെ​ബ്രു​വ​രി​ 10​ ​വ​രെ​യാ​ണ് ​സ​മ്മേ​ള​നം.​ 24​ന് ​സ​ഭ​ ​സ​മ്മേ​ളി​ക്കി​ല്ല.​ 25,​ ​ഫെ​ബ്രു​വ​രി​ 1,​ 2​ ​തീ​യ​തി​ക​ളി​ലാ​യി​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്മേ​ലു​ള്ള​ ​ന​ന്ദി​പ്ര​മേ​യ​ ​ച​ർ​ച്ച.​ ​ഫെ​ബ്രു​വ​രി​ ​മൂ​ന്നി​ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ക്കും.​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​മൂ​ന്നാ​മ​ത്തെ​ ​ബ​ഡ്ജ​റ്റാ​ണി​ത്.

ഫെ​ബ്രു​വ​രി​ 6,​ 7,​ 8​ ​തീ​യ​തി​ക​ളി​ൽ​ ​ബ​ഡ്ജ​റ്റി​ന്മേ​ലു​ള്ള​ ​പൊ​തു​ച​ർ​ച്ച.​ ​ധ​ന​സം​ബ​ന്ധ​മാ​യ​ ​മ​റ്റ് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​കൂ​ടി​ ​പൂ​ർ​ത്തി​യാ​ക്കി​ 10​ന് ​താ​ത്കാ​ലി​ക​മാ​യി​ ​സ​ഭ​ ​പി​രി​യും.​ ​ഫെ​ബ്രു​വ​രി​ ​അ​വ​സാ​നം​ ​വീ​ണ്ടും​ ​സ​മ്മേ​ളി​ച്ച് ​മാ​ർ​ച്ച് 31​ന​കം​ ​സ​മ്പൂ​ർ​ണ​ ​ബ​ഡ്ജ​റ്റ് ​പാ​സാ​ക്കും.

ഗ​വ​ർ​ണ​റോ​ട് ​കൂ​ടു​ത​ൽ​ ​പ്ര​കോ​പ​ന​ത്തി​ലേ​ക്ക് ​പോ​കേ​ണ്ടെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലാ​ണ് ​ക​ഴി​ഞ്ഞ​ ​മാ​സം​ 13​ന് ​അ​വ​സാ​നി​ച്ച​ ​നി​യ​മ​സ​ഭ​യു​ടെ​ ​ഏ​ഴാം​ ​സ​മ്മേ​ള​നം​ ​പി​രി​യു​ന്ന​താ​യി​ ​ഗ​വ​ർ​ണ​റെ​ ​അ​റി​യി​ക്കാ​ൻ​ ​ബു​ധ​നാ​ഴ്ച​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഇ​തി​ന്റെ​ ​ഫ​യ​ലി​ൽ​ ​രാ​ത്രി​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പു​വ​ച്ച​തോ​ടെ​ ​ഏ​ഴാം​ ​സ​മ്മേ​ള​നം​ ​അ​വ​സാ​നി​ച്ച​താ​യു​ള്ള​ ​വി​ജ്ഞാ​പ​ന​മി​റ​ങ്ങി.​ ​അ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ചേ​ർ​ന്ന​ ​പ്ര​ത്യേ​ക​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ 23​ ​മു​ത​ൽ​ ​സ​ഭാ​സ​മ്മേ​ള​നം​ ​വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ​ ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.

ന​യ​പ്ര​ഖ്യാ​പ​നം: മ​ന്ത്രി​സ​ഭാ​ ​ഉ​പ​സ​മി​തി ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള​ ​ക​ര​ട് ​ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​ന്ത്രി​സ​ഭാ​ ​ഉ​പ​സ​മി​തി​യെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​രാ​ജ​ൻ,​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ,​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി,​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്രം​ഗ​ങ്ങ​ൾ.​ ​ക​ര​ട് ​ന​യ​പ്ര​ഖ്യാ​പ​നം​ ​അ​ടു​ത്ത​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​പ​രി​ഗ​ണി​ക്കും.

ന​യ​പ്ര​ഖ്യാ​പ​നം​ ​സ്വാ​ഗ​താ​ർ​ഹം​:​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ ​ചേ​രാ​നു​ള്ള​ ​തീ​രു​മാ​നം​ ​ഭ​ര​ണ​ഘ​ട​നാ​ ​അ​നു​സൃ​ത​മാ​ണെ​ന്നും​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ.​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​ഗ​വ​ർ​ണ​ർ​ക്കു​ ​കൂ​ടി​ ​ബാ​ധ​ക​മാ​ണ്.​ ​അ​തി​നാ​ൽ​ ​എ​ന്ത് ​തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ​ത​നി​ക്ക് ​മു​ക​ളി​ലു​ള്ള​വ​ർ​ ​തീ​രു​മാ​നി​ക്ക​ണം.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​സ്വ​യം​ഭ​ര​ണം​ ​ഉ​റ​പ്പാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ഒ​രി​ക്ക​ലും​ ​ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും​ ​അ​ന​ന്ത​പു​രി​ ​വേ​ദ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ ​ഗ​വ​ർ​ണ​ർ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.

ഗ​വ​ർ​ണ​ർ​ ​കേ​ര​ളം​ ​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​യ​തി​ൽ​ ​വി​വാ​ദ​മി​ല്ലാ​ത്ത​ ​ബി​ല്ലു​ക​ളി​ൽ​ ​ഒ​പ്പി​ട്ട​ ​ശേ​ഷം​ ​ഗ​വ​ർ​ണ​ർ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​ ​ഗോ​ര​ഖ്പൂ​രി​ലേ​ക്ക് ​പോ​യി.​ ​അ​വി​ടെ​ ​പ്ര​ഭാ​ഷ​ണ​ത്തി​നാ​യാ​ണ് ​പോ​യ​ത്.​ ​അ​വി​ടെ​ ​നി​ന്ന് ​ഡ​ൽ​ഹി​യി​ലേ​ക്ക് ​പോ​വും.​ ​തി​രി​ച്ച് ​എ​ട്ടി​ന് ​കൊ​ച്ചി​യി​ലെ​ത്തും.​ ​അ​വി​ട​ത്തെ​ ​പ​രി​പാ​ടി​ക​ൾ​ക്കു​ ​ശേ​ഷം​ ​അ​ടു​ത്ത​ദി​വ​സം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.​ 11​ന് ​ക​ണ്ണൂ​ർ​ ​വി.​സി​ ​ഡോ.​ ​ഗോ​പി​നാ​ഥ് ​ര​വീ​ന്ദ്ര​നെ​ ​പു​റ​ത്താ​ക്കാ​നു​ള്ള​ ​നോ​ട്ടീ​സി​ന്മേ​ലു​ള്ള​ ​ഹി​യ​റിം​ഗ് ​നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.