ബീയാർ പ്രസാദിന്റെ സംസ്കാരം ഇന്ന്
Friday 06 January 2023 12:00 AM IST
ആലപ്പുഴ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മങ്കൊമ്പിലെ വീട്ടുവളപ്പിൽ നടക്കും. കോട്ടഭാഗം എൻ.എസ്.എസ് കരയോഗം ഹാളിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ വൈകിട്ട് നാലിന് ഭൗതികശരീരം വീട്ടിലെത്തിച്ചു. മന്ത്രി സജി ചെറിയാനുൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.