സജി ചെറിയാനെതിരായ കേസ്: തടസഹർജി തള്ളി
Friday 06 January 2023 12:00 AM IST
തിരുവല്ല: ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നതിനെതിരെയുള്ള അഡ്വ.ബൈജു നോയലിന്റെ തടസഹർജി തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി.ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയെന്ന ഹർജിയിൽ തിരുവല്ല കോടതിയുടെ നിർദ്ദേശപ്രകാരമാണ് സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തിരുന്നത്.പ്രസംഗത്തിൽ ഭരണഘടനാവിരുദ്ധ പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബൈജു നോയൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.അതിൽ തീരുമാനം ഉണ്ടാകുന്നതുവരെ പൊലീസ് നൽകിയ പരാതി തീർപ്പാക്കൽ അപേക്ഷ പരിഗണിക്കരുതെന്ന് അഭ്യർത്ഥിച്ചായിരുന്നു ഹർജി.