കെ.എം.സി.എസ്.എ ധർണ

Friday 06 January 2023 12:07 AM IST

തിരുവല്ല: ജീവനക്കാരോടുള്ള സർക്കാരിന്റെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കെ.എം.സി.എസ്.എ തിരുവല്ല യൂണിറ്റ് നഗരസഭ ഓഫീസിനു മുൻപിൽ ധർണ നടത്തി. ജീവനക്കാരുടെ വെട്ടിക്കുറച്ച തസ്തികകൾ പുനഃസ്ഥാപിക്കുക, ഡി.എ. കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പണമായി നൽകുക, ശമ്പളവും പെൻഷനും സർക്കാർ നേരിട്ട് നൽകുക, ഭവന നിർമ്മാണ വായ്പ പുനസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാജേഷ് മലയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുനിൽകുമാർ എസ്. മുഖ്യപ്രഭാഷണം നടത്തി. വിനോദ് വി.എസ്, മറിയാമ്മ ചാക്കോ, ഹാഷിം റ്റി.കെ. എന്നിവർ പ്രസംഗിച്ചു.