പാരിപ്പള്ളിയിൽ പ്രൊഫഷണൽ നാടകോത്സവം
ചാത്തന്നൂർ: കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക ധനസഹായ പദ്ധതിയുടെ ഭാഗമായി പ്രൊഫഷണൽ നാടകോത്സവം പാരിപ്പള്ളി സംസ്കാരയുടെ വേദിയിൽ അരങ്ങേറും. ഇന്ന് വൈകിട്ട് 6 ന് പാരിപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ പാമ്പുറം ഭാസ്ക്കരപിള്ള നഗറിൽ കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം, നാടകകൃത്ത് ഫ്രാൻസിസ്.ടി.മാവേലിക്കര നാടകോത്സവം ഉദ്ഘാടനം ചെയ്യും. അക്കാദമി നിർവാഹക സമിതി അംഗങ്ങളും കാഥികരുമായ പ്രൊഫ.ചിറക്കര സലിം കുമാർ, പ്രൊഫ.വസന്തകുമാർ സാംബശിവൻ എന്നിവർ പങ്കെടുക്കും. ഇന്ന് കൊല്ലം സ്വാതിയുടെ 'സ്നേഹകൂട്', 7ന് തിരുവനന്തപുരം സംസ്കൃതിയുടെ 'ബോധി വൃക്ഷതണലിൽ', 8ന് തിരുവനന്തപുരം അക്ഷര കലയുടെ 'എന്റെ നാട്' എന്നീ നാടകങ്ങൾ അരങ്ങേറും. നാടകോത്സവത്തോ