നാളെ സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസം
Friday 06 January 2023 12:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് നാളെ (ശനി) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് ഇതേ ദിവസം ക്ളാസുണ്ടായിരിക്കില്ല. വിദ്യാഭ്യാസ കലണ്ടർ പ്രകാരം കഴിഞ്ഞ ഡിസംബർ 3 അധിക പ്രവൃത്തി ദിവസമായിരുന്നെങ്കിലും അന്ന് അവധി നൽകിയിരുന്നു. അതിനുപകരമാണ് ജനുവരി 7 പ്രവൃത്തിദിനമാക്കിയത്.