മേഖലാ ജാഥയ്ക്ക് സ്വീകരണം നൽകി
Saturday 07 January 2023 1:23 AM IST
പെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പര്യടനം നടത്തുന്ന കെ.എസ്.ആർ.ടി.ഇ.എ വടക്കൻ മേഖലാ ജാഥയ്ക്ക് പെരിന്തൽമണ്ണയിൽ സ്വീകരണം നൽകി. വർക്കിംഗ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് സ്വീകരണം നൽകിയത്. സ്വീകരണ യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രസേന ചന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി ഇ. രാജേഷ് സംസാരിച്ചു. കെ.സി. ശശീന്ദ്രൻ സ്വാഗതവും എ. ഗംഗാധരൻ നന്ദിയും പറഞ്ഞു.