ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ഫെബ്രുവരി 11ന് പെരിന്തൽമണ്ണയിൽ

Friday 06 January 2023 12:31 AM IST

മലപ്പുറം : കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനവും പഴേരി ഗ്രൂപ്പ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി 11ന് പെരിന്തൽമണ്ണയിൽ നടക്കും. സ്വാഗത സംഘം യോഗം ഏഴിന് വൈകിട്ട് നാലിന് മാനത്തുമംഗലം ബൈപ്പാസ് റോഡിലെ ഐബിഷ് ടവറിൽ ചേരും. മലപ്പുറത്ത് ചേർന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എസ്.മംഗലം അദ്ധ്യക്ഷത വഹിക്കും.