പരിശോധന: 32 ഹോട്ടലുകൾ പൂട്ടി

Friday 06 January 2023 12:38 AM IST

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽ ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 32 സ്ഥാപനങ്ങൾ പൂട്ടി. 545 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 177 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായി പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടെയും ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടെയും പ്രവർത്തനമാണ് നിറുത്തിയത്. പരിശോധന ഇന്നും തുടരും.