സി-ആപ്റ്റിന് 20 കോടി
Friday 06 January 2023 12:47 AM IST
തിരുവനന്തപുരം: സി-ആപ്റ്റിന് (സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്) ആധുനിക അച്ചടിയന്ത്രം വാങ്ങുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 20 കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കളർ വെബ് ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ വാങ്ങാൻ വായ്പയായാണ് തുക നൽകുക. സി-ആപ്റ്റിന് ഭാഗ്യക്കുറി വകുപ്പ് നൽകുന്ന വാർഷിക അച്ചടിക്കൂലിയിൽ നിന്ന് ഏഴു വർഷം കൊണ്ട് വായ്പ തിരിച്ചടയ്ക്കും.