മുഖ്യമന്ത്രി-കരൺ അദാനി കൂടിക്കാഴ്‌ച മാറ്റിവച്ചു

Friday 06 January 2023 12:57 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം വേഗത്തിലാക്കാനും തിരുവനന്തപുരം വിമാനത്താവള വികസനം ചർച്ച ചെയ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയനും അദാനി പോർട്‌സ് സി.ഇ.ഒ കരൺ അദാനിയും ഇന്ന് നടത്താൻ നിശ്‌ചയിച്ചിരുന്ന കൂടിക്കാഴ്‌ച മാറ്റിവച്ചു.ഈ മാസം മറ്റൊരു ദിവസം കരൺ അദാനി കൂടിക്കാഴ്‌ചയ്‌ക്കായി തിരുവനന്തപുരത്ത് എത്തുമെന്ന് അദാനിയുടെ തിരുവനന്തപുരം ഓഫീസ് അറിയിച്ചു.