പി.എസ്. സി ഒ.എം.ആർ. പരീക്ഷ

Friday 06 January 2023 1:02 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്‌കർ (കാറ്റഗറി നമ്പർ 252/2021)-എൻ.സി.എ. ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 494/2021) തസ്തികയിലേക്ക് 17ന് രാവിലെ 7.15 മുതൽ 9.15വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

തിരുവനന്തപുരം ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി),​(കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്ക് 10 മുതൽ 13വരെ രാവിലെ 5ന് പേരൂർക്കട,എസ്.എ.പി. ക്യാമ്പിൽ വച്ചും കോഴിക്കോട് ജില്ലയിൽ 10,11,12 തീയതികളിൽ രാവിലെ 6ന് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ദേവഗിരി സെന്റ് ജോസഫ് കോളേജിൽ വച്ചും ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.