കല്ലുവാതുക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനാചരണം
ചാത്തന്നൂർ: ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്ന് രാജിവയ്‌ക്കേണ്ടി വന്ന മുൻമന്ത്രി സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു. പ്രവർത്തകർ കല്ലുവാതുക്കൽ ജംഗ്ഷനിൽ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ ജാഥ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പാറയിൽ രാജു ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു വിശ്വരാജൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറിമാരായ പാറയിൽ മധു, സാമുവേൽ കോടക്കയം, സുധാകരൻ കുളത്തൂർക്കോണം, മോഹനൻ ഇടക്കുന്ന്, കൃഷ്ണൻകുട്ടി പിള്ള, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വതി, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ പേഴുംകാട്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിതിൻ, കെ.എസ്.യൂ മണ്ഡലം പ്രസിഡന്റ് വിവേക്, കോൺഗ്രസ് നേതാക്കന്മാരായ ജയൻ, വിനോദ് കോടക്കയം, രാജി കൂട്ടാട്ടുകോണം തുടങ്ങിയവർ നേതൃത്വം നൽകി.