മയിലമ്മ അനുസ്മരണം

Saturday 07 January 2023 12:30 AM IST
മയിലമ്മ അനുസ്മരണത്തിൽ സുരേഷ് ജോർജ്ജ് മൗന ഉപവാസം നടത്തുന്നു. വിളയോടി വേണുഗോപാൽ, തോമസ് മാത്യു, എം.എൻ.ഗിരി തുടങ്ങിയവർ സമീപം.

ചിറ്റൂർ: പ്ലാച്ചിമട സമരപ്രവർത്തകയായിരുന്ന മയിലമ്മയുടെ ചരമ ദിനത്തോടനുബന്ധിച്ച് സമരപ്പന്തലിൽ കോർപ്പറേറ്റ് ചൂഷണത്തിൽ മൗനം ഭജിക്കുന്ന സർക്കാരുകളുടെ നടപടികൾക്കെതിരെ മയിലമ്മ ഫൗണ്ടേഷൻ ചെയർമാൻ സുരേഷ് ജോർജ് മൗന ഉപവാസം നടത്തി. ആഗസ്റ്റ് 15 മുതൽ സമര പന്തലിൽ നടക്കുന്ന സത്യഗ്രഹ സമരത്തിന്റെ 144-ാമത് ദിനത്തിൽ വിജയനഗർ കോളനി നിവാസി സെൽവിയും ഉപവാസത്തിൽ പങ്കുചേർന്നു. മയിലമ്മ അനുസ്മരണം ദേശീയ പൗരാവകാശ പ്രവർത്തകൻ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അദ്ധ്യക്ഷനായി. എം.എൻ.ഗിരി, കെ.ശക്തിവേൽ, റെജി ജോസഫ്, സുമൻ കൊച്ചി, വിനോദ് പിറവം, പ്ലാച്ചിമട കണ്ണദാസ്, ഭാഗ്യം, സ്റ്റീവ് പിറവം, മയിലമ്മയുടെ മക്കളായ തങ്കവേലു, സുബ്രഹ്മണ്യൻ പങ്കെടുത്തു.