പ്രകാശ് ജാവദേക്കർ ജനുവരി 9 മുതൽ എറണാകുളത്ത്

Saturday 07 January 2023 6:53 PM IST

കൊച്ചി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി ജനുവരി ഒമ്പതു മുതൽ 11 വരെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഒമ്പതിന് രാവിലെ 11ന് ബി.ജെ. പി ജില്ലാ ഓഫീസിൽ പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗത്തിലും വൈകിട്ട് മൂന്നിന് ഹോട്ടൽ ആബാദ് പ്ലാസയിൽ സംഘടിപ്പിക്കുന്ന നഗരത്തിലെ പ്രമുഖ വ്യക്തികളുടെ കൂട്ടായ്മയിലും വൈകിട്ട് ഏഴിന് തൃപ്പൂണിത്തുറയിലെ ബൂത്ത് കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.

പത്തിന് രാവിലെ നഗരത്തിലെ പ്രധാനവ്യക്തികളെയും കോളനികളും സന്ദർശിക്കുന്ന അദ്ദേഹം വൈകിട്ട് ആറിന് നെടുമ്പാശേരിയിൽ ബൂത്ത് കമ്മിറ്റിയോഗത്തിൽ പങ്കെടുക്കും. 11 ന് രാവിലെ 11 മണിക്ക് അങ്കമാലി രുഗ്മിണി ഹോട്ടലിൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി നേതൃയോഗത്തിലും വൈകുന്നേരം നാലിന് മോദി@20 പുസ്‌തകചർച്ചയിലും പങ്കെടുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.