സ്കീം വർക്കർമാർ മാർച്ചും ധർണയും നടത്തി

Saturday 07 January 2023 12:13 AM IST
സ്കീം വർക്കർമാർ ആദായ വകുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയിൽ നിന്ന്

കോഴിക്കോട്: എല്ലാ സ്കീം തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, മിനിമം വേതനം 26000 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കീം വർക്കർമാർ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ആശാ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യാ പ്രസിഡന്റ് പി.പി പ്രേമ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ഷീബ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ് യൂണിയൻ ജില്ലാ സെക്രട്ടറി ലിസിത എന്നിവർ പ്രസംഗിച്ചു. സ്കൂൾ പാചക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കെ പുഷ്പ സ്വാഗതം പറഞ്ഞു. ജനുവരി 6 ദേശീയ പ്രക്ഷോഭ ദിനത്തിന്റെ ഭാഗമായാണ് അങ്കണവാടി ,ആശ, ദേശീയ സമ്പാദ്യം സ്കൂൾ പാചകം തുടങ്ങിയ മേഖലകളിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.

Advertisement
Advertisement