പരിഷ്‌കരിച്ച ന്യൂ ജീവൻശാന്തി പ്ളാനുമായി എൽ.ഐ.സി

Saturday 07 January 2023 3:49 AM IST

ചെന്നൈ: ന്യൂ ജീവൻശാന്തി (പ്ളാൻ നമ്പർ 858) ആന്വിറ്റി പ്ളാനിന്റെ നിരക്കുകൾ ജനുവരി അഞ്ചിന് പ്രാബല്യത്തിൽ വന്നവിധം പുതുക്കി നിശ്ചയിച്ച് എൽ.ഐ.സി. ഉയർന്ന പർച്ചേസിന് കൂടുതൽ ആനുകൂല്യങ്ങളുമായാണിത്. പർച്ചേസ് വിലയും ഡിഫർമെന്റ് കാലാവധിയും കണക്കാക്കി ആയിരം രൂപയ്ക്ക് മൂന്നുരൂപ മുതൽ 9.75 രൂപവരെയാണ് പുതുക്കിയ ആനുകൂല്യം.

ഈ സിംഗിൾ പ്രീമിയം പ്ളാനിൽ സിംഗിൾ ലൈഫ് അല്ലെങ്കിൽ ജോയിന്റ് ലൈഫ് ഡിഫറഡ് അന്വിറ്റി പ്ളാൻ തിരഞ്ഞെടുക്കാം. ഭാവിയിൽ സ്ഥിരവരുമാനം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവരും ശമ്പളാടിസ്ഥാനത്തിലുള്ള ജോലിയോ സ്വയംതൊഴിലോ ചെയ്യുന്നവർക്കും അനുയോജ്യമായ പ്ളാനാണിത്. നിക്ഷേപത്തിനായി മിച്ചപ്പണം കൈവശമുള്ളവർക്കും പദ്ധതി അനുയോജ്യമാണ്.

പോളിസിയുടെ തുടക്കത്തിൽ തന്നെ ആന്വിറ്റി നിരക്കുകൾ ഉറപ്പുനൽകുന്നുണ്ട്. പുതിയ ജീവൻ ശാന്തി പ്ലാനിന് കീഴിലുള്ള ആന്വിറ്റി തുക എൽ.ഐ.സിയുടെ വെബ്സൈറ്റിലെ കാൽക്കുലേറ്റർ വഴിയും വിവിധ എൽ.ഐ.സി ആപ്പുകൾ വഴിയും കണക്കാക്കാം. പ്ലാൻ ഓഫ്‌ലൈനിലും ഓൺലൈനിലും ലഭ്യമാണ്.