സി.ഐ.ടി.യു മെമ്പർമാരുടെ സംഗമം 9ന്

Saturday 07 January 2023 12:57 AM IST
സി.ഐ.ടി.യു

മാവൂർ: മാവൂർ ഗ്രാസിം കമ്പനിയിലെ മുൻ സി.ഐ.ടി.യു മെമ്പർമാരുടെ സംഗമം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മാവൂർ എ.കെ.ജി ഭവനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 9 തിങ്കളാഴ്ച 10മുതലാണ് സംഗമം. മാവൂർ കടോടി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം എം.പി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. അഡ്വ.പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയാകും.സി.ഐ.ടി.യു പ്രവർത്തകരായിരുന്ന മുന്നൂറോളം പേരെയാണ് സംഗമത്തിൽ പ്രതീക്ഷിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഇ എൻ.പ്രേമനാഥൻ , കൺവീനർ എം. ധർമ്മജൻ,എം.പി. അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement