പന്തളത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന തുട​രുന്നു

Saturday 07 January 2023 12:38 AM IST
പ​ന്തളത്ത് നഗരസഭ അധികൃ​തർ പരി​ശോ​ധ​ന ന​ട​ത്തുന്നു

പന്തളം: വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന തുടരുന്നു. ആശുപത്രി കാന്റീൻ ഉൾപ്പെടെ എട്ടോളം കടകളിൽ നിന്ന് പഴയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. പഴയ അച്ചാറുകൾ ദിവസങ്ങളോളം ഉപയോഗിക്കുന്ന എണ്ണകൾ എന്നിവയും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. ഇന്നലെ രാവിലെ 8.30 മുതലാണ് ഉദ്യോഗസ്ഥർ കടകളിൽ എത്തി പരിശോധന ആരംഭിച്ചത്. പന്തളം മണിസ് റസ്റ്റോറന്റ്, വേൽമുരുക ഹോട്ടൽ, അമ്മൂസ് കൂൾബാർ, സതി ഹോ​ട്ടൽ, ടിഫിൻ ആൻഡ് ടീഷോപ്പ് എന്നി​വിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണങ്ങളും കടകളി​ൽ നി​ന്ന് നി​​രോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി​. എസ്.ആർ ഹോട്ടലിൽ നിന്ന് പഴയ അച്ചാറുകളും പഴകിയ എണ്ണകളും പിടിച്ചെടുത്ത നശിപ്പിച്ചു. ഭൂരിഭാഗം ഹോട്ടലുകളി​ലും വൃത്തിഹീനമായ അടുക്കളയിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. നഗരസഭാ സെക്രട്ടറി അനിത.ഇ.വി, ഹെൽത്ത് ഇൻസ്‌പെക്ടർ പുഷ്പകുമാർ, അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്‌പെക്ടർ ധന്യാമോഹൻ, രാരാരാജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.