നുവാൽസിൽ അന്താരാഷ്ട്ര സെമിനാർ
Saturday 07 January 2023 12:44 AM IST
കൊച്ചി: നിയമം കൈകാര്യം ചെയ്യുന്ന എല്ലാ മേഖലകളിലും വിശാല വീക്ഷണം അനിവാര്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊച്ചി നുവാൽസിൽ കടൽ മത്സ്യ ബന്ധനത്തിന്റെ പാരിസ്ഥിതിക, വ്യാപാര, ആരോഗ്യ മാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യു.കെയിലെ യൂണിവേഴ്സിറ്റി ഒഫ് അബെർദീനിലെ പ്രൊഫ. ഡോ. സിറായ് യെഡിഗോ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഡോ. എസ്. മിനി, വിദ്യാർത്ഥി പ്രതിനിധി വി.എം. ഐശ്വര്യ ലക്ഷ്മി എന്നിവർ സംസാരിച്ചു.