സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം
Saturday 07 January 2023 12:44 AM IST
തൃപ്പൂണിത്തുറ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ജനകീയ കാമ്പയിനിന്റെ പദയാത്ര സ്വീകരണത്തിനായി ഉദയംപേരൂർ നടക്കാവിൽ രൂപീകരിച്ച സ്വാഗത സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ നിർവഹിച്ചു. സ്വാഗത സംഘം ചെയർപേഴ്സനും ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റുമായ സജിതാ മുരളി അദ്ധ്യക്ഷയായി. ജില്ലാ ജനറൽ കൺവീനർ ടി.പി. ഗിവർഗീസ്, പി. എ.തങ്കച്ചൻ, കെ.ആർ. അശോകൻ, ടി.എസ്. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.
പ്രൊഫ. എം.വി. ഗോപാലകൃഷ്ണൻ, ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇ.ജി. ബാബു, കെ.എൻ. സുരേഷ്, കെ.ആർ. മോഹനൻ, കെ.ആർ. ഗോപി, പി.കെ. രഞ്ചൻ, കെ.പി. രവികുമാർ, ബി.വി. മുരളി എന്നിവർ പങ്കെടുത്തു.