പാർവതി ദേവിയുടെ നടയ്ക്കൽ തിരുവാതിരയാടി തിരുവൈരാണിക്കുളം
Saturday 07 January 2023 12:45 AM IST
കാലടി: ദീർഘമംഗല്യത്തിനും കുടുംബ ഐശ്വര്യത്തിനുമായി നോമ്പുനോറ്റ് തിരുവാതിര കളിയാടിയും പൂത്തിരുവാതിര കൊണ്ടാടിയും സ്ത്രീജനങ്ങൾ നടതുറപ്പ് ഉത്സവത്തിന്റെ രണ്ടാം നാൾ തിരുവൈരാണിക്കുളത്തെ ഭക്തിസാന്ദ്രമാക്കി. ആദ്യ ദിനം ഭക്തർ ദർശനം നടത്തിയശേഷം രാത്രി നടയടച്ച് ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചതിനു പിന്നാലെ നടയ്ക്കു മുന്നിൽ തിരുവാതിര ആഘോഷങ്ങൾക്കു തുടക്കമിട്ടു.
പത്തു മണിയോടെ ശ്രീപാർവതീദേവിയുടെ നടയ്ക്കൽ ഒത്തുകൂടിയ സ്ത്രീജനങ്ങൾ കിണ്ടിയിൽ വെള്ളം, നിലവിളക്ക്, ആവണപ്പലക എന്നിവ വച്ച് സരസ്വതീ സ്തുതിയോടെ ആടിത്തുടങ്ങി. വിവാഹം കഴിഞ്ഞ് ആദ്യ തിരുവാതിര ആഘോഷിക്കുന്ന പൂത്തിരുവാതിരക്കാരെ ആവണപ്പലകയിൽ ഇരുത്തിയാണ് നൃത്തം തുടങ്ങിയത്.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പൂത്തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി നടന്ന തിരുവാതിരകളി