എയർ ഫോഴ്‌സിൽ റിക്രൂട്ട്‌മെന്റ് റാലി

Saturday 07 January 2023 12:49 AM IST

പത്തനംതിട്ട : എയർ ഫോഴ്‌സിൽ എയർമാൻ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാർത്ഥികൾക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയിൽ നടക്കും. ഗ്രൂപ്പ് വൈ മെഡിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.എസ് സി ഉള്ള ഉദ്യോഗാർത്ഥികൾ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ ചെന്നൈ താംബരത്തെ എയർ ഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കും. വിശദവിവരങ്ങൾക്ക് www.airmenselection.cdac.in ഫോൺ: 0484 2427010, 9188431093.

Advertisement
Advertisement