കുതിച്ചുയർന്ന് പനിയും പകർച്ചവ്യാധികളും

Saturday 07 January 2023 12:50 AM IST

കൊച്ചി: കോടികൾ മുടക്കി പ്രതിരോധ മാമാങ്കങ്ങൾ നടത്തുമ്പോഴും സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും കുതിച്ചുയരുന്നു.

2022ൽ 32.83 ലക്ഷം ആളുകൾ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അതിൽ 15 പേർ മരിച്ചു. 2021ൽ പനി ബാധിതർ 14.63 ലക്ഷമായിരുന്നു. ആ വർഷം ആരും മരിച്ചില്ല. മലേറിയ, ഡെങ്കിപ്പനി, എലിപ്പനി, ചെള്ള് പനി, ചിക്കൻപോക്സ്, എച്ച് 1എൻ 1, ഹെപ്പറ്റൈറ്റിസ് -ബി തുടങ്ങിയ പകർച്ചവ്യാധികളും പേവിഷബാധയും പോയവർഷം വില്ലനായി.

2020 ൽ 5 പേരും 2021 ൽ 11 പേരും 2022 ൽ 24 പേരും പേവിഷ ബാധയേറ്റ് മരിച്ചതായാണ് കണക്ക്. മൂന്നു വർഷവും പേവിഷ ബാധയിലെ മരണനിരക്ക് 100 ശതമാനമായിരുന്നു. മലേറിയ, ഡെങ്കിപ്പനി, എലിപ്പനി, ജലജന്യരോഗങ്ങൾ, ചിക്കൻപോക്സ്, ചെള്ളുപനി തുടങ്ങിയ രോഗങ്ങളിലും വൻ വർദ്ധനയാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. ആരോഗ്യവകുപ്പ് നേരിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വെവ്വേറെയും പകർച്ചവ്യാധി പ്രതിരോധത്തിന് കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും രോഗവ്യാപനം ശക്തമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 അഞ്ചു വർഷത്തെ പനിക്കണക്ക്

2018........... 29,35,627

2019........... 28,62,375

2020...........12,65,782

2021...........14,63,517

2022............32,83,199

 രോഗബാധിതർ, മരണം @ 2022

(ബ്രാക്കറ്റിൽ 2021 ലെ കണക്ക്)

ഡെങ്കിപ്പനി..............................4437.... 29 (3251... 27)

എലിപ്പനി..................................2429 ....93 (1745... 97)

ഹെപ്പറ്റൈറ്റിസ് -ബി ................1123...09 (529...1)

ജലജന്യരോഗങ്ങൾ..............463403...01 (238227...03)

ചിക്കൻപോക്സ്........................9928....12 (3457...02)

ചെള്ളുപനി.............................725...20 (483...06)

എച്ച് 1 എൻ 1..........................90...07 (01...00)

Advertisement
Advertisement