ബി.ഐ.എസ് 76-ാം സ്ഥാപകദിനാഘോഷം
Saturday 07 January 2023 12:54 AM IST
കൊച്ചി: ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ് ) 76-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ബി.ഐ.എസ് കൊച്ചി ബ്രാഞ്ച് ഓഫീസ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 500ൽ അധികം വാളണ്ടിയർമാരെ ഉൾപ്പെടുത്തി ഡോർ ടു ഡോർ കാമ്പയിനും കൊച്ചിയിലെ പ്രധാന ഇടങ്ങളിൽ തെരുവുനാടകവും സംഘടിപ്പിച്ചു. കലൂർ സ്റ്റേഡിയം ജംഗ്ഷനിൽ നടത്തിയ തെരുവുനാടകം കോതമംഗലം എം.ബി.ടി.ഐ.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. സോജൻ ലാൽ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ്, വൈറ്റില ഹബ്, കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ എന്നിവിടങ്ങളിൽ ഇന്നും നാടകം അവതരിപ്പിക്കുമെന്ന് ബി.ഐ.എസ് മേധാവി എ. മുഹമ്മദ് ഇസ്മായിൽ അറിയിച്ചു.