ദേവസ്വത്തിൽ ഇ-ഭണ്ഡാരം സമർപ്പിച്ചു
Saturday 07 January 2023 12:54 AM IST
പെരിന്തൽമണ്ണ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ദേവസ്വത്തിൽ സമർപ്പിച്ച ഇ-ഭണ്ഡാരം മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ടി.സി. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ കാണിക്ക ഡോ. കൃഷ്ണൻ കുട്ടി സമർപ്പിച്ചു. ചടങ്ങിൽ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, സ്റ്റേറ്റ് ബാങ്ക് മലപ്പുറം റീജിയണൽ ഓഫീസ് ചീഫ് മാനേജർ (ഓപ്പറേഷൻസ്) ശ്രീനിവാസൻ, സ്റ്റേറ്റ് ബാങ്ക് അങ്ങാടിപ്പുറം ശാഖാ മാനേജർ എസ്. ആനന്ദ്, ട്രസ്റ്റി പ്രതിനിധി കെ.സി. സതീശൻ രാജ, ക്ഷേത്രം മേൽശാന്തി പി.എം. ശ്രീനാഥ് നമ്പൂതിരി, ഹെഡ് ക്ലാർക് പി.ഗിരി, ക്ലാർക്ക് ആർ. ബിജു, കെ. ടി. അനിൽകുമാർ, വി.കെ. ദിലീപ്, പി. ഈശ്വരപ്രസാദ് മറ്റു ദേവസ്വം ജീവനക്കാരും പങ്കെടുത്തു.