കിഡ്സ് ഫാഷൻ എക്സ്പോ
Saturday 07 January 2023 12:57 AM IST
കൊച്ചി: പെപ്പർ കിഡ് ഐ.എഫ്.എഫ് കിഡ്‌സ് ഫാഷൻ എക്‌സ്‌പോ 10,11,12 തീയതികളിൽ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. നൂറിലധികം ദേശീയ, അന്തർദേശീയ കിഡ്‌സ് ബ്രാൻഡുകൾ പ്രദർശനത്തിലുണ്ടാകും. കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം നടക്കുന്ന ഫാഷൻ ഷോയ്ക്ക് നൃത്ത സംവിധായകൻ ദാലു കൃഷ്ണദാസ് നേതൃത്വം നൽകും. വൈകിട്ട് 6.30ന് അവാർഡ് നൈറ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. നൂറിലധികം സ്റ്റാളുകളിലായാണ് എക്‌സ്‌പോ നടക്കുന്നത്. സ്റ്രാളുകളുടെ ബുക്കിംഗ് ആരംഭിച്ചതായി സമീർ മൂപ്പൻ, സിദ്ദിഖ്, ഷാനവാസ്, സന്തോഷ്. ഷെഫീഖ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.