യൂത്ത് ക്ലബുകൾക്ക് ധനസഹായം

Saturday 07 January 2023 12:57 AM IST

പത്തനംതിട്ട : സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് യുവ ക്ലബുകൾക്ക് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 2022ലെ പ്രവർത്തന റിപ്പോർട്ട് സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തൻപാലത്ത് ബിൽഡിംഗ്, കളക്ടറേറ്റിനു സമീപം, പത്തനംതിട്ട 689645 എന്ന വിലാസത്തിൽ 10ന് മുമ്പ് സമർപ്പിക്കണം. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് 2022ലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജില്ലാതല സമിതി അവാർഡിന് അർഹരായ ക്ലബിനെ തിരഞ്ഞെടുക്കും. ഫോൺ : 0468 2231938, 9847545970.