മലയാളി നഴ്‌സുമാർക്ക് ഗ്ലോബൽ പുരസ്‌കാരം

Saturday 07 January 2023 12:58 AM IST

കൊച്ചി: ഇന്ത്യയിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും ആരോഗ്യ രംഗത്തെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഉൾപ്പെടെ ഏഴ് ലക്ഷം രൂപയുടെ അന്തർദേശീയ പുരസ്‌കാരങ്ങൾ നൽകുമെന്ന് ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐ.എച്ച്.എൻ.എ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് ആൻഡ് നഴ്‌സിംഗ് ഓസ്‌ട്രേലിയ) ഭാരവാഹികൾ അറിയിച്ചു. മേയ് ആറിന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. അപേക്ഷകൾ ജനുവരി പത്തുമുതൽ ഐ.എച്ച്.എൻ.എ വെബ്സൈറ്റിൽ ലഭ്യമാകും. വാർത്താസമ്മേളനത്തിൽ സി.ഇ.ഒ ബിജോ കുന്നുംപുറത്ത് , കൊച്ചിൻ കാമ്പസ് ഡയറക്ടർ, ഡോ. ഫിലോമിന ജേക്കബ്, സരിത ഒടുങ്ങാട്ട്, രജനീഷ് ശ്രീധർ എന്നിവർ പങ്കെടുത്തു.