പ്രതിഷേധ പ്രകടനം നടത്തി

Saturday 07 January 2023 12:58 AM IST

തേഞ്ഞിപ്പലം: ഇടത് സർക്കാരിന്റെ ഇ.എൽ സറണ്ടർ ഉത്തരവിൽ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷനും സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനും സംയുക്തമായി കാമ്പസിൽ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി. വിശദീകരണയോഗം എഫ്.യു.ഇ.ഒ പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കുസോ പ്രസിഡന്റ് കെ.എഫ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ സമദ്, ഹബീബ്‌കോയ തങ്ങൾ, മുഹമ്മദ് ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു. ടി.വി. വിജയകുമാർ,​ കെ.കെ. സുരേഷ് കുമാർ, കെ.പി. പ്രമോദ് കുമാർ, അലി മൊയ്തു, ടി.വി.സമീൽ എന്നിവർ പ്രകടനത്തിന്‌ നേതൃത്വം നൽകി.