ജുഡിഷ്യൽ ഓഫീസർമാരുടെ ഡി.എ കുടിശിക നൽകും

Saturday 07 January 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ജുഡിഷ്യൽ ഓഫീസർമാരുടെ ഒരു വർഷത്തെ വർദ്ധിപ്പിച്ച ഡി.എ കുടിശിക പണമായി നൽകും. ജുഡിഷ്യൽ ഓഫീസർമാരുടെ ഡി.എ 196 ശതമാനമായി 2021 ജൂലായിലും 203 ശതമാനമായി 2022 ജനുവരിയിലും ഉയർത്തിയിരുന്നെങ്കിലും തുക നൽകിയിരുന്നില്ല. കുടിശിക ജനുവരിയിൽ പി.എഫിൽ നിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റം വരുത്തിയത്.