തീരജനസമ്പർക്ക സഭ പരാതി പരിഹാര അദാലത്ത്
Saturday 07 January 2023 12:15 AM IST
കൊയിലാണ്ടി: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന തീരജനസമ്പർക്ക സഭ പരാതി പരിഹാര അദാലത്ത് നഗരസഭ അദ്ധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. കളക്ടർ തേജ് ലോഹിത് റെഡി മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എം.പി.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഉന്നത നേട്ടം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികളായ ദീപ്ന പ്രസന്നൻ, കാവേരി മനോഹരൻ എന്നിവരെ കലക്ടർ ഉപഹാരം നൽകി അനുമോദിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ, ചേമഞ്ചേരി പ്രസിഡന്റ് സതി കിഴക്കയിൽ, ഫിഷറീസ് ഡപ്യൂട്ടി ഡയർക്ടർ ബി.കെ.സുധീർ കിഷൻ, നഗരസഭാംഗളങ്ങൾ,വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സുനിലേശൻ, പി.പി.കണ്ണൻ, യു.കെ.രാജൻ, കെ.രാമൻ, പ്രധാനാധ്യാപിക സുചേത എന്നിവർ പ്രസംഗിച്ചു. 328 പരാതികളിൽ 143 എണ്ണം തീർപ്പാക്കുന്നതിന് നടപടിയായി.