സംസ്ഥാനത്ത് 2.67 കോടി വോട്ടർമാർ, സ്ത്രീവോട്ടർമാർ 1.3 കോടി

Saturday 07 January 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,67,95,581 വോട്ടർമാരാണുള്ളത്. സ്ത്രീ വോട്ടർമാർ 1,38,26,149, പുരുഷ വോട്ടർമാർ 1,29,69,158. വോട്ടർ പട്ടികയിലെ മരിച്ചവരും (3,60,161) താമസം മാറിയവരും (1,97,497) ഉൾപ്പെടെയുള്ള 5,65,334 പേരെ ഒഴിവാക്കി.

2023 ജനുവരി 1 യോഗ്യതാ തീയതിയായ അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നവംബർ 9ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,71,62,290 ആയിരുന്നത് സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ കാലയളവിൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ സന്ദർശിച്ചാണ് മരിച്ചവരുടെ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചത്.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ http://www.ceo.kerala.gov.in/ പട്ടിക ലഭ്യമാണ്. സൂക്ഷ്മ പരിശോധനയ്ക്ക് താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ പക്കലും ലഭിക്കും.

17 വയസ് പൂർത്തിയായ 14,682 പേർ പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷിച്ചിട്ടുണ്ട്. ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നീ യോഗ്യതാ തീയതികളിൽ 18 വയസ് പൂർത്തിയാകുന്നതനുസരിച്ച് പട്ടികയിൽ ചേർക്കും. അതിനു ശേഷം തിരിച്ചറിയൽ കാർഡ് നൽകും.

വോട്ടർമാർ 2,67,95,581

സ്ത്രീ വോട്ടർമാർ 1,38,26,149

പുരുഷ വോട്ടർമാർ 1,29,69,158

ഭിന്നലിംഗ വോട്ടർമാർ 274

കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറം

32,18,444

കുറവ് വോട്ടർമാരുള്ള ജില്ല വയനാട്

6,15,984

കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല മലപ്പുറം

16,08,247

കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല

തിരുവനന്തപുരം 55

പ്രവാസി വോട്ടർമാർ

87,946

പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല കോഴിക്കോട്

34,695

പതിനെട്ട് വയസായ വോട്ടർമാർ -

41,650

80 വയസിന് മുകളിലുള്ളവർ

6,51,678