നികുതി കുടിശ്ശിക ബാദ്ധ്യത വസ്തു ലേലം ചെയ്താലും നിലനിൽക്കും: ഹൈക്കോടതി

Saturday 07 January 2023 1:00 AM IST

കൊച്ചി: കുടിശ്ശികക്കാരുടെ വസ്തുവിൻമേലുള്ള സർക്കാരിന്റെ ബാദ്ധ്യത വസ്തു ലേലംചെയ്താലും നിലനിൽക്കുമെന്ന് ഹൈക്കോടതി. പണയഭൂമിയിൽ സർഫാസി, കടം തിരിച്ചുപിടിക്കൽ പാപ്പർ നിയമം തുടങ്ങി ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന അധികാരത്തിനും മേലെയല്ല സംസ്ഥാന റവന്യു അധികൃതർ അവകാശപ്പെടുന്ന പ്രഥമാധികാരമെന്നടക്കം വ്യക്തമാക്കി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ബാങ്ക് വായ്പാകുടിശ്ശിക വരുത്തിയവരുടെ വസ്തുവകകൾ ലേലംചെയ്ത് തുക ഈടാക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ടെങ്കിലും പ്രസ്തുത വസ്തുവിന്മേൽ സർക്കാരിന്റെ ബാദ്ധ്യതകൾ തീർക്കാതെ വസ്തുവിന്റെ കുടിക്കട ബാദ്ധ്യത മുക്തമാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവിധ നികുതി കുടിശ്ശികകൾ ഈടാക്കാനെന്ന പേരിൽ പണയവസ്തുക്കൾ സർക്കാർ ഏറ്റെടുക്കുന്ന നടപടികൾ ചോദ്യംചെയ്ത് ഒരുകൂട്ടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകിയ ഹർജികൾ തീർപ്പാക്കിയാണ് 2019ൽ സിംഗിൾബെഞ്ചിന്റെ ഉത്തരവുണ്ടായത്. ധനകാര്യ സ്ഥാപനങ്ങളുടെ കടബാദ്ധ്യത കഴിഞ്ഞുള്ള തുകയിൽനിന്ന് നികുതി കുടിശ്ശിക അവകാശപ്പെടാൻ റവന്യു അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ, കേരള ചരക്ക് സേവന നികുതിനിയമം (ജി.എസ്.ടി), കേരള വാറ്റ് നിയമം എന്നിവ പ്രകാരം റവന്യുവകുപ്പിന് ഇത്തരം ഭൂമിയിലുള്ള പ്രഥമാവകാശം പരിഗണിക്കാതെയാണ് സിംഗിൾബെഞ്ച് ഉത്തരവുണ്ടായതെന്നായിരുന്നു സർക്കാരിന്റെ വാദം. ഭൂമി വിറ്റാലും വസ്തുവിന്റെ കുടിക്കടരേഖകളിൽനിന്ന് ഈ ബാദ്ധ്യത ഒഴിവാക്കപ്പെടുന്നില്ലെന്നത് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

​അ​ര​വ​ണ​യി​ലെ​ ​ഏ​ല​ക്ക കൊ​ച്ചി​യി​ലെ​ ​ലാ​ബി​ൽ​ ​പ​രി​ശോ​ധന ന​ട​ത്ത​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​യി​ൽ​ ​അ​ര​വ​ണ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഏ​ല​ക്ക​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​ര​മു​ള്ള​ ​കൊ​ച്ചി​യി​ലെ​ ​ലാ​ബി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പ​രി​ശോ​ധ​നാ​ഫ​ലം​ ​വി​ല​യി​രു​ത്തി​യു​ള്ള​ ​റി​പ്പോ​ർ​ട്ട് ​കേ​ന്ദ്ര​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​അ​തോ​റി​ട്ടി​​​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​തി​ങ്ക​ളാ​ഴ്ച​ ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും​ ​ജ​സ്റ്റി​സ് ​അ​നി​ൽ​ ​കെ.​ ​ന​രേ​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​പി.​ ​ജി.​ ​അ​ജി​ത്കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടു. ഇ​ന്ന​ലെ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്ക​വേ​ ​മ​റ്റൊ​രു​ ​ലാ​ബി​ൽ​ക്കൂ​ടി​ ​ഏ​ല​ക്ക​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​യ​ട​ക്കം​ ​ആ​വ​ശ്യം​ ​പ​രി​ഗ​ണി​ച്ച​ ​കോ​ട​തി​ ​അം​ഗീ​കൃ​ത​ ​ലാ​ബി​ലെ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കീ​ട​നാ​ശി​നി​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ഏ​ല​ക്ക​യി​ലു​ണ്ടെ​ന്ന​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​ന​ലി​റ്റി​ക്ക​ൽ​ ​ലാ​ബ് ​റി​പ്പോ​ർ​ട്ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​യി​ൽ​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​കു​ടും​ബ​ക്ഷേ​മ​ ​മ​ന്ത്രാ​ല​യ​ത്തെ​യും​ ​കേ​ന്ദ്ര​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​അ​തോ​റി​ട്ടി​​​യെ​യും​ ​ക​ക്ഷി​ചേ​ർ​ത്ത് ​ഹൈ​ക്കോ​ട​തി​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യി​രു​ന്നു. വ​ള​രെ​ ​ചെ​റി​യ​ ​അ​ള​വി​ൽ​ ​മാ​ത്ര​മാ​ണ് ​ഏ​ല​ക്ക​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അ​റി​യി​ച്ചെ​ങ്കി​ലും​ ​കീ​ട​നാ​ശി​നി​യു​ള്ള​ത് ​ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​ത​ല്ലേ​ ​ന​ല്ല​തെ​ന്ന് ​കോ​ട​തി​ ​ആ​രാ​ഞ്ഞു.​ ​പാ​യ​സം​ ​കേ​ടാ​കാ​തി​രി​ക്കാ​നു​ള്ള​ ​ഘ​ട​ക​മാ​യ​തി​നാ​ൽ​ ​ഏ​ല​ക്ക​ ​ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു​ ​ബോ​ർ​ഡി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.

പാ​മ്പു​ക​ടി​യേ​റ്റ് ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​മ​ര​ണം: ഹൈ​ക്കോ​ട​തി​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി

കൊ​ച്ചി​:​ ​അ​ഞ്ചാം​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​ക്ലാ​സ് ​മു​റി​യി​ൽ​ ​പാ​മ്പു​ക​ടി​യേ​റ്റു​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ​സ് ​അ​തോ​റി​ട്ടി​ ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ൽ​ ​സ​ർ​ക്കാ​രി​നോ​ട് ​ഹൈ​ക്കോ​ട​തി​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​കേ​സ് 10​ന് ​പ​രി​ഗ​ണി​ക്കും. കോ​ട​തി​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ ​പീ​ഡി​യാ​ട്രി​ക് ​വെ​ന്റി​ലേ​റ്റ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​സ​ർ​ക്കാ​ർ​ ​ഹാ​ജ​രാ​ക്കി​യ​ ​റി​പ്പോ​ർ​ട്ടി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​ശ​രി​യ​ല്ലെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​കു​ള​ത്തൂ​ർ​ ​ജ​യ്‌​സിം​ഗാ​ണ് ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്. വെ​ന്റി​ലേ​റ്റ​ർ​ ​ഇ​ല്ലാ​തി​രു​ന്നി​ട​ത്ത് ​കൊ​വി​ഡ് ​പ്രോ​ജ​ക്ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്ഥാ​പി​ച്ച​ ​പോ​ർ​ട്ട​ബി​ൾ​ ​വെ​ന്റി​ലേ​റ്റ​റു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​കോ​ട​തി​യെ​ ​സ​ർ​ക്കാ​ർ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ് ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​വാ​ദം. ഈ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ ​തു​ട​ക്ക​ത്തി​ൽ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​എ​ൽ.​പി​ ​സ്‌​കൂ​ളി​ൽ​ ​നാ​ലാം​ ​ക്ലാ​സു​കാ​ര​ന് ​പാ​മ്പു​ ​ക​ടി​യേ​റ്റ​തും​ ​അ​ലം​ഭാ​വം​ ​തു​ട​രു​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​സ​ർ​വ​ജ​ന​ ​സ്‌​കൂ​ളി​ൽ​ 2019​ൽ​ ​അ​ഞ്ചാം​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​പാ​മ്പു​ക​ടി​യേ​റ്റ് ​മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ഹൈ​ക്കോ​ട​തി​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.