ചീഫ് സെക്രട്ടറിമാരെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി

Saturday 07 January 2023 12:00 AM IST

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്‌ക്കാനും പുതിയ ഉയരങ്ങൾക്കായുള്ള കൂട്ടായ‌്‌മ രൂപീകരിക്കാനുമുള്ള വേദിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയിയും പങ്കെടുത്തു.