ട്വിറ്റർ ഹാക്ക് ചെയ്തെന്ന് ആരോപണം
Saturday 07 January 2023 12:00 AM IST
ടെൽ അവീവ്: ട്വിറ്റർ ഹാക്ക് ചെയ്തെന്നും 20 കോടി ഉപഭോക്താക്കളുടെ ഇ-മെയിൽ വിവരങ്ങൾ ചോർന്നെന്നും ആരോപണം. ഇസ്രയേലി സൈബർ സെക്യൂരിറ്റി മോണിറ്ററിംഗ് സ്ഥാപനമായ ഹഡ്സൺ റോക്കിന്റെ സഹസ്ഥാപകനും ഗവേഷകനുമായ അലൻ ഗാലാണ് ഇക്കാര്യം അറിയിച്ചത്. ചോർത്തിയ വിവരങ്ങൾ ഓൺലൈൻ ഹാക്കിംഗ് ഫോറത്തിൽ പ്രസിദ്ധീകരിച്ചെന്നും ഇതിൽ ഉന്നതരുടെ ഫോൺ നമ്പറുണ്ടെന്നും ആരോപണമുണ്ട്. വിഷയത്തിൽ ട്വിറ്റർ പ്രതികരിച്ചിട്ടില്ല. ഡിസംബർ 24നാണ് ഗാൽ ആരോപണം ഉന്നയിച്ചത്.