മതപരിവർത്തന നിരോധനം ചോദ്യം ചെയ്ത് ഹർജി
Saturday 07 January 2023 12:00 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ സംസ്ഥാനങ്ങൾ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ചോദ്യം ചെയ്ത് ജമിയത്ത് ഉലമ - ഇ - ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചു.
പരസ്പര ധാരണയിൽ വിവാഹിതരായ ദമ്പതികളെ കേസിൽ കുടുക്കാനുള്ള മാർഗ്ഗമാണ് ഈ നിയമങ്ങളെന്ന് അഭിഭാഷകനായ ഇജാസ് മഖ്ബൂൽ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെയും നിയമങ്ങൾ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ഒരാളുടെ മതവിശ്വാസം വെളിപ്പെടുത്താൻ നിർബ്ബന്ധിക്കുന്നത് വിശ്വാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. ഒരാളുടെ വിശ്വാസം പ്രകടിപ്പിക്കാതിരിക്കാനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി.