ഷവർമ്മ പരിശോധന: 16 കടകൾ പൂട്ടി
Saturday 07 January 2023 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഷവർമ്മ പ്രത്യേക പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ച 10 സ്ഥാപനങ്ങളും ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ആറ് സ്ഥാപനങ്ങളും പൂട്ടി. 485 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 162 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‌കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന കയായീസ് ഹോട്ടലിൽനിന്ന് ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി പൂട്ടിച്ചു.