നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിൽ
Saturday 07 January 2023 12:30 AM IST
കൊല്ലം: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ ആളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം സിത്താര ജംഗ്ഷനു സമീപം ഷാജി മൻസിലിൽ ഹുസൈനാണ് (49) പിടിയിലായത്. സിത്താര ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയം പൊലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. വിവിധ തരം 232 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ഇയാളിൽ നിന്നും കണ്ടെടുത്തു. സബ് ഇൻസ്പെക്ടർമാരായ ഷിഹാസ്, സലീം,
ഷാരുനാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.