ശബരിമല വെടിവഴിപാട് പുനസ്ഥാപിക്കണം
Saturday 07 January 2023 1:35 AM IST
തിരുവനന്തപുരം: വെടിപ്പുരയിലെ അപകടത്തെ തുടർന്ന് നിറുത്തിവച്ച ശബരിമലയിലെ വെടിവഴിപാട് പുനസ്ഥാപിക്കണമെന്ന് കേരള ഫയർ വർക്സ് ലൈസൻസീസ് ആൻഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജി.സുബോധൻ,ജനറൽ സെക്രട്ടറി പുലിയൂർ ജി.പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു. ഭക്തരുടെ വിശ്വാസത്തെയും ആചാരത്തെയും നിസാരവത്കരിച്ച് വെടിവഴിപാട് തടഞ്ഞുവച്ചത് ഉചിതമല്ലെന്നും ഇരുവരും പറഞ്ഞു.