മലയാളവേദി സാംസ്കാരിക കൂട്ടായ്മ

Saturday 07 January 2023 12:36 AM IST

ചാത്തന്നൂർ: നാവായിക്കുളം മലയാളവേദിയുടെ 200-ാമത് പ്രതിമാസ സാംസ്കാരിക കൂട്ടായ്മ നോവലിസ്റ്റ് ഉണ്ണി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. ഡോ അശോക് ശങ്കർ അദ്ധ്യക്ഷനായി. കവിയും മലയാള വേദി സെക്രട്ടറിയുമായ ഓരനല്ലൂർ ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പെരിനാട് സദാനന്ദൻപിള്ളയുടെ 'ഭാരതത്തിലെ പുണ്യാശ്രമങ്ങൾ' എന്ന പുസ്തകവും മടവൂർ സലീമിന്റെ 'അനുഗ്രഹത്തിന്റെ ആലിപ്പഴങ്ങൾ' എന്ന പുസ്തകവും പ്രകാശനം ചെയ്തു. ഡോ.ഭാസിരാജ്, രാമചന്ദ്രൻ കരവാരം, ഡോ.ശ്യാംജി, നസീം ചിറയിൻകീഴ്, പ്രിയദർശനൻ, രാജൻ മടക്കൽ, ആശ്രാമം ഓമനക്കുട്ടൻ, അപ്സര ശശികുമാർ, അപർണ രാജ്, അൻസാരി ബഷീർ, ശ്രീകണ്ഠൻ കല്ലമ്പലം, ആറ്റിങ്ങൽ ശശി തുടങ്ങിയവർ പങ്കെടുത്തു. ഗായകരായ വർക്കല മുരളീധരനെയും ഓമന വോയ്‌സിനെയും മലയാള വേദി പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് നടന്ന സർഗ സംഗമത്തിൽ നിരവധി കവികളും കലാകാരന്മാരും പങ്കെടുത്തു.