ബില്ലിൽ തീരുമാനം എടുത്തില്ല: ഗവർണർ
Saturday 07 January 2023 12:09 AM IST
ന്യൂഡൽഹി:സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി അക്കാഡമിക് വിദഗ്‌ദ്ധരെ നിയമിക്കാനുള്ള ബിൽ രാഷ്‌ട്രപതിക്ക് അയയ്‌ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു. താനും കൂടി ഉൾപ്പെട്ട ബില്ലായതിനാൽ ആലോചിച്ചേ തീരുമാനമെടുക്കാനാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.