കേരള യൂണി. ഇന്നൊവേഷൻ സൂപ്പർ ക്ലസ്​റ്റേഴ്സ് വർക്‌ഷോപ്പ് 10ന്

Saturday 07 January 2023 12:14 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഇന്നൊവേഷൻ സൂപ്പർ ക്ലസ്​റ്ററുകൾ എങ്ങനെ വിനിയോഗിക്കാം എന്നതിനെക്കുറിച്ച് കേരളസർവകലാശാല ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ എറണാകുളം ആസ്ഥാനമായ മാർക്ക​റ്റ് നെക്സ്​റ്റ് ഗ്ലോബലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്നൊവേഷൻ കാര്യവട്ടം കാമ്പസിലെ അക്വാട്ടിക് ബയോളജി കോൺഫറൻസ് ഹാളിൽ 10ന് രാവിലെ 10ന് നടക്കും. വർക്‌ഷോപ്പിൽ ഇന്നൊവേഷൻ സൂപ്പർ ക്ലസ്​റ്റേഴ്സ് സ്‌പെഷ്യലിസ്​റ്റും നോർവേ ആസ്ഥാനമായ എൻഗേജ്-ഇന്നൊവേ​റ്റ് എന്ന സ്ട്രാ​റ്റജി-കൺസൾട്ടിംഗ് ഫേം സ്ഥാപകനുമായ ക്രിസ്​റ്റ്യൻ റൻഗൻ,ധാക്ക ഡാഫോഡിൽ ഇന്റർനാഷണൽ യൂണിവേഴ്സി​റ്റി അഡ്വൈസറും പ്രൊഫസറുമായ ഡോ.ഉജ്വൽ ചൗധരി,മാർക്ക​റ്റ് നെക്സ്​റ്റ് സ്ഥാപകൻ ഷൈൻ ഗോപാൽ തുടങ്ങിയവർ ക്ലാസെടുക്കും.

വ്യവസായ സംരംഭങ്ങൾ,വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇൻകുബേറ്ററുകൾ,ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർ,അദ്ധ്യാപകർ,ഗവേഷകർ എന്നിങ്ങനെ ഘടകങ്ങളെ സൂപ്പർ ക്ലസ്റ്ററാക്കി മാറ്റി ഉത്പാദക,ഗവേഷണ മേഖലകളുടെ വളർച്ചയാണ് ലക്ഷ്യം.