രജിസ്ട്രാർ ഒഴിവ്
Saturday 07 January 2023 12:15 AM IST
തിരുവനന്തപുരം: നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ പ്രിൻസിപ്പൽ/പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രം എന്നിവ സഹിതം 20ന് 5നകം രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം, 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.