ഡിജിറ്റൽ ഭൂ സർവേ : രണ്ട് വില്ലേജുകളിൽ കൂടി തുടക്കം

Saturday 07 January 2023 12:32 AM IST

കൊല്ലം: ജില്ലയിലെ രണ്ട് വില്ലേജുകളിൽ കൂടി ഡിജിറ്റൽ ഭൂ സർവേ ആരംഭിച്ചു. കിളികൊല്ലൂർ, തലവൂർ വില്ലേജുകളിലാണ് സർവേ നടപടികൾ ആരംഭിച്ചത്. പുനലൂരിൽ നേരത്തെ സർവേ ആരംഭിച്ചിരുന്നു. അവിടെ 94 ഹെക്ടർ സ്ഥലത്ത് സർവേ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. കിളികൊളളൂരിലും തലവൂരിലും അടുത്ത ദിവസങ്ങളിലാണ് സർവേയ്ക്ക് തുടക്കമായത്. ആദ്യഘട്ടത്തിൽ ജില്ലയിൽ 12 വില്ലേജുകളിലാണ് സർവേ നടത്തുക. ഇതിനായി 95 പേരെ താത്കാലികമായി നിയമിക്കാൻ നോട്ടീസ് നൽകി. 65 പേർ സമ്മതം അറിയിച്ചിട്ടുണ്ട്.

ഇവർക്കുള്ള പരിശീലനം 9ന് ആരംഭിക്കും.