കാറിൽ വടിവാളുമായി യുവാവ് പിടിയിൽ
Saturday 07 January 2023 1:14 AM IST
അഞ്ചൽ: കാറിൽ വടിവാളും പട്ടിക കഷണങ്ങളുമായെത്തിയ യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏറം അലിയാര് മുക്കിൽ രജിഭവനിൽ റജിമോൻ (ഏറം റജി 39 ) ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി ഏറം അലിയാർമുക്കിലാണ് സംഭവം. സ്ഥലത്ത് ഇരുവിഭാഗമാളുകൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. അതിനെ തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി. റജിയുടെ വാഹനത്തിൽ മാരകായുധങ്ങളുണ്ടെന്നും തങ്ങളെ ആക്രമിക്കാനെത്തിയതാണെന്നും ഒരു വിഭാഗം പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ കാർ പരിശോധനയിൽ ഒരു വടിവാളും ഏതാനും പട്ടിക കഷണങ്ങളും കണ്ടെത്തി. എന്നാൽ തന്നെ കുടുക്കുവാൻ വേണ്ടി മറുവിഭാഗം തന്നെ ആയുധങ്ങൾ വാഹനത്തിൽ കൊണ്ടു വച്ചതാണെന്ന് റജി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.