തെന്മലയിൽ റിപ്പബ്ലിക് ദിനാഘോഷം

Saturday 07 January 2023 1:15 AM IST

പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്ത് തല റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘം രൂപികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ജോസഫ്, ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്.മണി, പഞ്ചായത്ത് അംഗം എ.അനീഷ്, ആർ.മോഹനൻ, സ്റ്റാർസി രത്നാകരൻ, ഫാ.റൊണാൾഡ്,ജോബിലൂക്ക്,ഡോ.ഇടമൺ റെജി,ചിറ്റാലംകോട് മോഹനൻ, സനൽകു മാർ,ഇടമൺ സുമേഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ(ചെയർമാൻ),സ്റ്റാർസി രത്നാകരൻ(ജനറൽകൺവീനർ) എന്നിവർ അടങ്ങിയ വിവിധ സബ് കമ്മിറ്റികളെയും യോഗം തിരഞ്ഞെടുത്തു.