പുരാവസ്തു പ്രദർശനവും രചനാ ക്യാമ്പും

Sunday 08 January 2023 12:57 AM IST

ശ്രീകൃഷ്ണപുരം: പൊമ്പ്ര എ.എം.എൽ.പി സ്‌കൂളിന്റെ 94-ാം വാർഷികവും പ്രധാന അദ്ധ്യാപകൻ വി.ഉണ്ണികൃഷ്ണന്റെ യാത്രയയപ്പിനോട് അനുബന്ധിച്ച് നടത്തിയ പുരാവസ്തു പ്രദർശനവും കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എൽ.പി, യു.പി വിഭാഗം കുട്ടികൾക്ക് നടത്തിയ കഥ, കവിത, ചിത്രരചന ക്യാമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.ഹനീഫ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്ത് അംഗം കെ.അനസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ എൻ.മുഹമ്മദ് ഹാജി, സി.പി.മുഹമ്മദാലി, പി.ടി.മുഹമ്മദ് സാലി, സി.സനോജ്, ഷീജ.സി, ഷാഹിന, കെ.മൊയ്തുണ്ണി സംസാരിച്ചു. ക്യാമ്പിന് പി.എം.നാരായണൻ, എം.പി.വിജയ പ്രകാശ്, സാന്ദ്ര എസ്.വാര്യർ നേതൃത്വം നൽകി.

Advertisement
Advertisement