പദ്ധതി രേഖ സമർപ്പിച്ചു

Sunday 08 January 2023 12:04 AM IST

കളമശേരി: ഗവ. മെഡിക്കൽ കോളേജ് വികസനത്തിന്റെ ഭാഗമായി തയ്യാറാക്കിയ വിശദ പദ്ധതി രേഖ സർക്കാരിന്റെ നിർമ്മാണ അനുമതിക്കായി സമർപ്പിച്ചു. 50 ബെഡുകളോട് കൂടി 4250 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ മൂന്നു നില കെട്ടിടമാണ് നിർമ്മിക്കുക. പദ്ധതിക്കായി 23.75 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിക്കും. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ഹൈ ഡിപെൻഡൻസീവ് യൂണിറ്റ്, ഐസൊലേഷൻ വാർഡ്, ഡയാലിസിസ് സൗകര്യം, രണ്ട് ഓപ്പറേഷൻ തീയേറ്ററുകൾ, രണ്ട് ലേബർ റൂം, ലബോറട്ടറി, എക്‌സ്റേ, സ്‌കാനിംഗ് കേന്ദ്രം എന്നിവയുണ്ടാകുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു.